സമ്മർദം ശക്തമായി; ആമസോൺ കാട്ടു തീ അണക്കാൻ ബ്രസീൽ സൈന്യത്തെ അയച്ചു

രാജ്യാന്തരതലത്തിൽ സമ്മർദം ശക്തമായതിന് പിന്നാലെ ആമസോൺ കാട്ടുതീ നേരിടാൻ ബ്രസീൽ സൈന്യത്തെ നിയോഗിച്ചു. ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോയുടെ വികല നയങ്ങൾക്കെതിരെ രാജ്യത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം

ബ്രസീലിയൻ ആമസോൺ പ്രദേശങ്ങളിലാകും കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. സൈന്യം ശക്തമായി ഇടപെടുമെന്ന് ബോൽസൊനാരോ അറിയിച്ചു. ആമസോൺ വനാന്തരങ്ങളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്.

മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സമാകുന്നതെന്ന് അഭിപ്രായമുള്ളയാളാണ് ബോൽസൊനാരോ. തീ അണക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ബ്രസീലുമായുള്ള സാമ്പത്തിക കരാറുകളിൽ നിന്ന് പിൻമാറുമെന്ന് ലോകരാഷ്ട്രങ്ങൾ ഭീഷണി മുഴക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *