അമേരിക്കയിലെ കൊളോറോഡോയിൽ സ്‌കൂളിൽ വെടിവെപ്പ്; ഒരു വിദ്യാർഥി കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

അമേരിക്കയിലെ കൊളോറോഡോയിൽ സ്‌കൂളിൽ വെടിവെപ്പ്. ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഏഴ് വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്‌കൂളിലെ രണ്ട് വിദ്യാർഥികളാണ് വെടിവെപ്പ് നടത്തിയത്.

സ്റ്റെം സ്‌കൂളിലാണ് സംഭവം. കൈ തോക്കുമായി എത്തിയ വിദ്യാർഥികൾ ക്ലാസുകളിൽ കയറി വെടിയുതിർക്കുകയായിരുന്നു. വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകർക്കോ മറ്റ് ജീവനക്കാർക്കോ വെടിവെപ്പിൽ പരുക്കേറ്റിട്ടില്ല. അതേസമയം പരുക്കേറ്റ വിദ്യാർഥികളുടെ നില ഗുരുതരമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *