പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക; പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്
പുൽവാമയിൽ ഭീകരാക്രമണത്തിൽ 39 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക. തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യു എസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ വ്യക്തമാക്കി. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചതിന് ശേഷമായിരുന്നു ബോൾട്ടന്റെ പ്രതികരണം
തീവ്രവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് പൂർണ പിന്തുണയും യു എസ് സുരക്ഷാ ഉപദേഷ്ടാവ് പ്രഖ്യാപിച്ചു. തീവ്രവാദ ഗ്രൂപ്പുകൾക്ക് സഹായം ചെയ്തു കൊടുക്കുന്ന നിലപാട് പാക്കിസ്ഥാൻ തിരുത്തണമെന്ന് വീണ്ടും താക്കീത് നൽകുകയാണ്. പാക്കിസ്ഥാന് മേൽ സമ്മർദം ശക്തമാക്കും. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു