ശ്രീലങ്കയിൽ മുസ്ലിം വിരുദ്ധ പ്രക്ഷോഭം: 45കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ശ്രീലങ്കയിൽ മുസ്ലിങ്ങൾക്കെതിരെ പരക്കെ ആക്രമണം. പുട്ടലാം ജില്ലയിൽ ഇസ്ലാം മത വിശ്വാസിയായ 45കാരനെ ആൾക്കൂട്ടം മർദിച്ചു കൊന്നു. രാജ്യത്ത് മുസ്ലിം വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്ന സാഹചര്യത്തിൽ കർഫ്യു പ്രഖ്യാപിച്ചിരുന്നു. കർഫ്യു നടക്കുന്നതിനിടയിലാണ് കൊലപാതകം
ആശാരിപ്പണി ചെയ്യുകയായിരുന്ന 45കാരനെ കടയിലേക്ക് ഇരച്ചുകയറിയ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ ചിലാവ് നഗരത്തിൽ മുസ്ലിം പള്ളികൾക്ക് നേരെയും മുസ്ലീം സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണം നടന്നിരുന്നു.
കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകൾക്ക് പിന്നാലെയാണ് രാജ്യത്ത് മുസ്ലിം വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. സ്ഫോടന പരമ്പരകളിൽ 258 പേർ കൊല്ലപ്പെട്ടിരുന്നു