ലോകകപ്പിൽ ഇന്ത്യയുടെ കളി കാണാൻ 17 രാജ്യങ്ങളിലൂടെ കാറോടിച്ച് ഇംഗ്ലണ്ടിലെത്തിയ ഒരു കുടുംബം

Loading...

ലോകകപ്പിൽ ഇന്ത്യയുടെ കളി കാണാനായി ഒരു കുടുംബം ഇംഗ്ലണ്ടിലെത്തിയത് 17 രാജ്യങ്ങളിലൂടെ കാറോടിച്ച്. സിംഗപ്പൂരിൽ നിന്നുള്ള മാഥൂർ കുടുംബമാണ് 14,000 കിലോമീറ്റർ കാറിൽ സഞ്ചരിച്ച് ഇംഗ്ലണ്ടിലെത്തിയത്. മൂന്ന് വയസ്സുകാരി അവ്യ മുതൽ 67കാരനായ അഖിലേഷ് വരെ അടങ്ങിയതാണ് ഈ കുടുംബം

മെയ് 20ന് സിംഗപ്പൂരിൽ നിന്നും പുറപ്പെട്ട് ജൂലൈ 4നാണ് ഇവർ ഇംഗ്ലണ്ടിലെത്തിയത്. ഇന്ത്യ-ശ്രീലങ്ക മത്സരമാണ് ആദ്യം കണ്ടത്. വിമാനത്തിൽ എളുപ്പം എത്താമെങ്കിലും രാജ്യത്തെ പിന്തുണക്കാനെത്തുമ്പോൾ അൽപ്പം വെറൈറ്റിയൊക്കെ ആയിക്കോട്ടെയെന്ന ചിന്താഗതിയാണ് കാറോടിക്കൽ സാഹസത്തിലേക്ക് തിരിഞ്ഞത്. അഖിലേഷിന്റെ മകൻ അനുപം മാഥൂറും ഭാര്യയുമായിരുന്നു പ്രധാന ഡ്രൈവർമാർ.

സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്‌ബെസ്‌കിസ്ഥാൻ, കസഖ്സ്ഥാൻ, റഷ്യ, ഫിൻലാൻഡ്, സ്വീഡൻ, ഡെൻമാർക്ക്, ജർമനി, നെതർലാൻഡ്, ബൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലൂടെയായിരുന്നു ഇവരുടെ കാറോട്ട പ്രദക്ഷിണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *