പ്രവാചക നിന്ദ കേസിൽ കുടുങ്ങി പാക് കോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബി കാനഡയിൽ എത്തി

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വപാക്കിസ്ഥാനിൽ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയുമായ ക്രിസ്ത്യൻ വനിത ആസിയ ബീബി കാനഡയിൽ എത്തി. പാക് കോടതി ആസിയ ബീബിയെ കുറ്റവിമുക്തയാക്കി ആറ് മാസത്തിന് ശേഷമാണ് ഇവർ കാനഡയിൽ അഭയം തേടിയിരിക്കുന്നത്. ആസിയയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്

അതേസമയം പാക് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ആസിയയെ വധിക്കണമെന്ന് പാക്കിസ്ഥാനിലെ മുസ്ലിം തീവ്രവാദ സംഘടനകളും പ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജീവന് തന്നെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇവർ രാജ്യം വിട്ടോടിയിരിക്കുന്നത്.

അയൽവക്കക്കാരായ സ്ത്രീകളുമായി വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് വലിയ കേസിലേക്ക് എത്തിയത്. ആസിയയുമായി തർക്കിച്ച മുസ്ലിം സ്ത്രീകൾ ആസിയ മുഹമ്മദ് നബിയെ നിന്ദിച്ചതായി ആരോപിക്കുകയായിരുന്നു. ഇവരുടെ മൊഴി മാത്രം പരിഗണിച്ചാണ് കോടതി ആസിയക്ക് വധശിക്ഷ വിധിച്ചത്. അന്തരാാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലായിരുന്നു മോചനം. എന്നാൽ മതമൗലിക വാദികളെ ഇത് ചൊടിപ്പിച്ചിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *