തീവ്രവാദികളുടെ കൊലവിളികൾക്കിടെ ആസിയ ബീബി പാക്കിസ്ഥാൻ വിട്ടതായി സൂചന

Loading...
  • 15
    Shares

മതിന്ദ കുറ്റം ചുമത്തി എട്ട് വർഷമായി പാക് ജയിലിൽ കഴിഞ്ഞിരുന്ന ക്രിസ്ത്യൻ യുവതി ആസിയ ബീബി മോചിതയായി. ജയിലിൽ നിന്നിറങ്ങിയ ആസിയ പാക്കിസ്ഥാൻ വിട്ടതായാണ് സൂചന. എന്നാൽ എങ്ങോട്ടേക്കാണ് ഇവർ പോയതെന്ന കാര്യം വ്യക്തമല്ല.

വിചാരണ കോടതി ആസിയയെ വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാൽ പാക് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി വെറുതെ വിടുകയായിരുന്നു. ആസിയക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വിധിക്കെതിരെ നിരവധി തീവ്രവാദ സംഘടനകളാണ് തെരുവിലിറങ്ങിയത്. ആസിയ ബിബീയെ വധശിക്ഷക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ കലാപം നടക്കുകയും ചെയ്തു

അയൽവാസികളുമായി വെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ആസിയ ജയിലിൽ ആകുന്നത്. ആസിയ മതനിന്ദ നടത്തിയെന്ന് അയൽവാസികൾ ആരോപിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *