ഇന്ത്യ ബോംബിട്ട് തകർത്തുവെന്ന് പറയുന്ന മദ്രസാ കെട്ടിടം ഉപഗ്രഹ ചിത്രങ്ങളിൽ അതുപോലെ നിലനിൽക്കുന്നതായി റിപ്പോർട്ട്

  • 39
    Shares

ബാലാകാട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തി തകർത്തുവെന്ന് അവകാശപ്പെട്ട ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസകെട്ടിടം അതുപോലെ തന്നെ നിലനിൽക്കുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ സഹിതമാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് നൽകുന്നത്.

സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ സ്ഥാപനമായ പ്ലാനറ്റ് ലാബ്‌സാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യോമാക്രമണം നടത്തി ആറ് ദിവസത്തിന് ശേഷം മാർച്ച് നാലിന് എടുത്ത ഉപഗ്രഹ ചിത്രത്തിലാണ് മദ്രസയുടെ ആറ് കെട്ടിടങ്ങളും വ്യക്തമായി കാണുന്നത്.

കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് പ്ലാനറ്റ് ലാബ് പുറത്തുവിട്ടിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾക്ക് മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *