ബോറിസ് ബെൻസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ലണ്ടന്‍ മുന്‍ മേയറുമായ ബോറിസ് ജോണ്‍സണെ പ്രഖ്യാപിച്ചു. നാളെ അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. ജെര്‍മി ഹണ്ടിനെ പരാജയപ്പെടുത്തിയാണ് ബോറിസ് ജോണ്സണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
1,60,000 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ പങ്കെടുത്ത ബോറിസിന് 92,153 വോട്ടുകള്‍ ലഭിച്ചു. ബ്രക്സിറ്റിനെ അനുകൂലിക്കുന്നയാളാണ് ബോറിസ്. ഇതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവെച്ചു. ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബോറിസിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുകളുണ്ട്.