ബ്രസീലിലെ ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 57 പേർ കൊല്ലപ്പെട്ടു

ബ്രസീലിലെ അൽതാമിറ ജയിലിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ 57 പേർ കൊല്ലപ്പെട്ടു. 16 പേർ തലയറുത്താണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ ജയിലിലുണ്ടായ തീവെപ്പിലും കൊല്ലപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. മാഫിയ ഗ്യാംഗുകളായ കമാൻഡോ ക്ലാസിലെയും റെഡ് കമാൻഡിലെയും അംഗങ്ങളാണ് ഏറ്റുമുട്ടിയത്. കമാൻഡോ ക്ലാസ് സംഘത്തിലെ തടവുകാർ മറ്റുള്ളവരെ പാർപ്പിച്ച സെല്ലിന് തീയിടുകയായിരുന്നു.

208 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് അൽതാമിറ ജയിലിലുള്ളത്. പക്ഷേ 311 പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മേയിൽ ജയിലിൽ നടന്ന സംഘർഷത്തിൽ 55 പേർ കൊല്ലപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *