ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരിൽ 18 പേർ ഇന്ത്യക്കാർ

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാർ. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്‌റ്റെനാ ഇംപേര എന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര ഗതാഗത ചട്ടങ്ങൾ ലംഘിച്ചതിന് ഹോർമൂസ് തുറമുഖത്തിന്റെ അപേക്ഷ പ്രകാരമാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ പറയുന്നു.

18 ഇന്ത്യക്കാരിൽ മലയാളികൾ ഉണ്ടോയെന്ന് വ്യക്തമല്ല. ബ്രിട്ടീഷ് പതാക ഘടിപ്പിച്ച സ്വീഡന്റ് ഉടമസ്ഥതയിലുള്ള കപ്പലാണിത്. അതേസമയം കപ്പൽ ഇറാനിലേക്ക് നീങ്ങുകയാണെന്നും ജീവനക്കാരുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്നും കമ്പനി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *