ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാരിൽ 3 പേർ മലയാളികൾ

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപേരയിലുള്ള 23 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാർ. ഇതിൽ മൂന്ന് പേർ മലയാളികളാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ, പള്ളുരുത്തി, തൃപ്പുണിത്തുറ സ്വദേശികൾ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഡിജോയുടെ പിതാവിനെ കമ്പനി ഉദ്യോഗസ്ഥർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു

ഒരു മാസം മുമ്പാണ് ഡിജോ കപ്പലിൽ ജോലിക്ക് കയറിയത്. രണ്ട് ദിവസം മുമ്പ് വരെ ഡിജോയുമായി വീട്ടുകൾ സംസാരിച്ചിരുന്നു. നിലവിൽ ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ കസ്റ്റഡിയിലാണ് കപ്പലുള്ളത്. ഹോർമൂസ് തുറമുഖം അധികൃതരുടെ പരാതിയെ തുടർന്നാണ് കപ്പൽ ഇറാൻ കസ്റ്റഡിയിലെടുത്തത്.

ഇറാന്റെ ഒരു മത്സ്യബന്ധന ബോട്ടിനെ ഇടിച്ചതിനെ തുടർന്നാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. അപകടം വിളിച്ചു വരുത്തുന്നതാണ് ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെർമി ഹണ്ട് മുന്നറിയിപ്പ് നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *