കൊളംബോയിൽ മുസ്ലിം ഉടമസ്ഥതയിലുള്ള ഫാക്ടറി തകർത്തു, മുസ്ലിം പള്ളികൾ ആക്രമിച്ചു

ശ്രീലങ്കയിൽ മുസ്ലിം വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമസംഭവങ്ങൾ തുടരുന്നു. വടക്കൻ കൊളംബോയിൽ മുസ്ലിം ഉടമസ്ഥതയിലുള്ള ഫാക്ടറി അക്രമികൾ തീയിട്ട് നശിപ്പിച്ചു. പാസ്റ്റ ഫാക്ടറിയാണ് നശിപ്പിച്ചത്.

കർഫ്യു സമയത്താണ് അക്രമം നടന്നത്. സുരക്ഷാ സേനയുണ്ടായിരുന്നുവെങ്കിലും അക്രമം തടയാൻ അവർക്ക് സാധിച്ചില്ലെന്ന് ഫാക്ടറി ഉടമ അഷ്‌റഫ് ജിഫ്തി പറയുന്നു. തീയണക്കാനും പോലീസും സുരക്ഷാ സേനയും ഒന്നും ചെയ്തില്ലെന്നും ഇയാൾ ആരോപിച്ചു

ഫാക്ടറി തീപിടിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. മിനുവാങ്കോഡയിലെ മുസ്ലിം പള്ളിക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. കിന്യാമയിൽ സുരക്ഷാ സേന നോക്കിനിൽക്കെ അക്രമികൾ രണ്ട് പള്ളി തകർത്തു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *