തെരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് അഭിനന്ദനം.

കലഹിച്ചുകൊണ്ടിരുന്ന ഒരുപാട് വിഭാഗങ്ങളെ നിങ്ങൾ ഒരുമിച്ച് നിർത്തി. നിങ്ങൾ ഈ വിജയം അർഹിക്കുന്നു എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇറക്കുമതി തീരുവ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കെയാണ് ട്രംപിന്റെ അഭിനന്ദനം.

ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരിക്കുന്നു. സൈന്യം, വ്യാപാരം തുടങ്ങിയ കാര്യങ്ങളിലടക്കം ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *