തനിക്ക് നൊബേൽ സമ്മാനം ഇതുവരെ നൽകാത്തത് അനീതിയാണെന്ന് ട്രംപ്
ഇതുവരെ നൊബേൽ സമ്മാനം ലഭിക്കാത്തതിലുള്ള നിരാശ പരസ്യപ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരുപാട് കാര്യങ്ങളുടെ പേരിൽ എനിക്ക് നൊബേൽ സമ്മാനം കിട്ടേണ്ടതാണ്. പക്ഷേ നൽകുന്നില്ല. ഇത് അനീതിയാണെന്നും ട്രംപ് പറഞ്ഞു
മുൻ പ്രസിഡന്റ് ബരാക് ഒബാമക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം 2009ൽ നൽകിയതിനെ ട്രംപ് വിമർശിച്ചു. ഇത് തന്നെ അത്ഭുതപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റായത് കൊണ്ട് മാത്രമാണ് ഒബാമക്ക് നൊബേൽ നൽകിയത്. പക്ഷേ എന്തിനാണ് തനിക്ക് നൊബേൽ ലഭിച്ചതെന്ന് ഒബാമക്ക് പോലും അറിയില്ലെന്നും ട്രംപ് പറഞ്ഞു