ചൈനീസ് ലേഡി സൂപ്പര്‍ സ്റ്റാറിനെ കാണാതായിട്ട് രണ്ട് മാസം; പിന്നില്‍ സര്‍ക്കാറെന്ന് ആരോപണം

  • 14
    Shares

ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ചൈനീസ് സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നടി ഫാന്‍ ബിംഗ്ബിംഗിനെ കാണാതായിട്ട് രണ്ട് മാസം. നടിയെ കുറിച്ച് യാതൊരു വിവരവും കഴിഞ്ഞ രണ്ട് മാസമായി പുറത്തുവന്നിട്ടില്ല. നടിയെ സര്‍ക്കാര്‍ തടവിലാക്കിയതായാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

ചൈനീസ് സിനിമയിലെ ഏറ്റവും വലിയ താരമെന്ന് അറിയപ്പെടുന്നയാളാണ് ഫാന്‍ ബിംഗ്ബിംഗ്. മേയില്‍ നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ഫാന്‍ അവസാനമായി പൊതുവേദിയിലെത്തിയത്. സമൂഹമാധ്യമമായ വെയ്‌ബോയില്‍ ജൂലൈയിലാണ് നടിയുടെ അവസാന പോസ്റ്റ് കിടക്കുന്നത്.

സമൂഹ മാധ്യമങ്ങളിലടക്കം സജീവമായി ഇടപെട്ടിരുന്ന താരത്തിന്റെ തിരോധാനം ചൈനയില്‍ വിലയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. നികുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും നടിയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *