നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുന്നു; സ്ഥിതി അതിഭീകരം

  • 50
    Shares

നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തുന്ന ഫ്‌ളോറൻസ് തീരത്തോട് അടുക്കുന്നു. വിർജീനിയ, കരോലീനയുടെ വടക്കുകിഴക്കൻ തീരങ്ങൾ എന്നിവിടങ്ങളിലേക്കുള്ള 17 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരത്ത് എത്തുമെന്നാണ് കാലവസ്ഥാ വിഭാഗം അറിയിച്ചത്.

മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലാണ് ഫ്‌ളോറൻസ് എത്തുന്നത്. അതിഭീകരമെന്ന് വിശേഷിപ്പിക്കുന്ന കാറ്റഗറി നാലിലാണ് ഫ്‌ളോറൻസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കുകിഴക്കൻ കരോലീന, മേരിലാൻഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 50 സെന്റീമീറ്റർ വരെ മഴ പെയ്‌തേക്കുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *