റാഫേൽ കരാർ: റിലയൻസിനെ നിർദേശിച്ചത് ഇന്ത്യൻ സർക്കാരെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ്

  • 5
    Shares

റാഫേൽ യുദ്ധവിമാന കരാർ അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തൽ. ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസോ ഓലാൻഡോയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തതിനാലാണെന്ന് ഒലാൻഡോ പറഞ്ഞു

മോദി സർക്കാർ അനിൽ അംബാനിയുടെ ഗ്രൂപ്പിനെ ശുപാർശ ചെയ്തപ്പോൾ മറ്റ് മാർഗമില്ലായിരുന്നു. തങ്ങൾക്ക് തന്ന പങ്കാളിയെ സ്വീകരിക്കുകയായിരുന്നുവെന്നും ഒലാൻഡോ വെളിപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാർ ഈ വെളിപ്പെടുത്തലിനെ പതിവ് പോലെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തെരഞ്ഞെടുത്തത് എന്നാണ് മോദി സർക്കാർ അവകാശപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *