ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികൻ അഭിലാഷിനെ കാണാതായി
പായ് വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുക്കുന്ന മലയാളി നാവികൻ അഭിലാഷ് ടോമിയുമായുള്ള ബന്ധങ്ങൾ നഷ്ടപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെയാണ് അവസാനമായി അഭിലാഷിന്റെ സന്ദേശം ലഭിച്ചത്. പരുക്ക് പറ്റിയിട്ടുണ്ടെന്നും ബങ്കിന് പുറത്തേക്ക് എത്താൻ സാധിക്കുന്നില്ലെന്നുമായിരുന്നു സന്ദേശം
രക്ഷാപ്രവർത്തനം തുടരുകയാണ്. പെർത്തിൽ നിന്ന് 3000 കിലോമീറ്റർ പടിഞ്ഞാറുവെച്ചാണ് അപകടം. പായ് കപ്പലിന് തകരാറുണ്ടെന്നും തനിക്ക് സാരമായി പരുക്ക് പറ്റിയതായും അഭിലാഷ് സന്ദേശം നൽകുകയായിരുന്നു. ഇതിന് ശേഷം അഭിലാഷുമായി ബന്ധപ്പെടാൻ സാധിച്ചില്ല.
ജൂലൈ ഒന്നിന് ഫ്രാൻസിൽ നിന്നാണ് അഭിലാഷ് പ്രയാണം ആരംഭിച്ചത്. ഗോൾഡൻ ഗ്ലോബ് വേഗ റെക്കോർഡിനും അർഹനാണ് അഭിലാഷ്. ഒറ്റയ്ക്ക് കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുകയാണ് ലക്ഷ്യം. അഞ്ച് ദശാബ്ദങ്ങൾക്ക് മുമ്പുള്ള കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ ഉപയോഗിച്ചുള്ള പ്രയാണത്തിൽ അഭിലാഷ് അടക്കം 11 പേരാണ് ഇപ്പോൾ മത്സരത്തിനുള്ളത്.