ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു; നടപടി ഇമ്രാന്റെ അമേരിക്കൻ സന്ദർശനത്തിന് മുമ്പ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവ മേധാവിയുമായ ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്തു. ലാഹോറിൽ നിന്നാണ് സയ്യിദിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അറസ്റ്റ് നാടകമാണിതെന്ന വിമർശനവും മറുഭാഗത്ത് ഉയർന്നിട്ടുണ്ട്.

അറസ്റ്റ് ചെയ്ത സയ്യിദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ അമേരിക്ക സന്ദർശിക്കുന്നതിന് മുമ്പാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. മുംബൈ ഭീകരാക്രമണക്കേസിന് ശേഷം സയ്യിദീനെതിരെ നടപടിയെടുക്കാൻ ഇന്ത്യ പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നു.

അമേരിക്കയുടെ നിലപാട് കടുപ്പിച്ചതോടെ സയ്യിദിനെതിരെ പാക്കിസ്ഥാൻ ഭീകരാക്രമണ കുറ്റങ്ങൾ ചുമത്തിയിരുന്നു. 2017ലും ഇതേ രീതിയിൽ സയ്യിദിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 11 മാസത്തിന് ശേഷം വെറുതെ വിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *