ഹാഫിസ് സയ്യിദിനെ പാക് ജനത തള്ളിപ്പറഞ്ഞു; മത്സരിച്ച 265 സീറ്റുകളിലും പരാജയപ്പെട്ടു

  • 27
    Shares

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഹാഫിസ് സയ്യിദ് അടക്കമുള്ള തീവ്രനിലപാടുകാരെ തള്ളിപ്പറഞ്ഞ് പാക് ജനത. ഇന്നലെ നടന്ന പൊതു തെരഞ്ഞെടുപ്പിൽ തീവ്രവാദികളെ ജയിപ്പിക്കാൻ ജനം തയ്യാറായില്ല. വലിയ പ്രതീക്ഷയിൽ മത്സരത്തിനിറങ്ങിയ സയ്യിദിന്റെ പാർട്ടി 265 മണ്ഡലങ്ങളിലും തോറ്റു

അല്ലാഹ് ഒ അക്ബർ തെഹ് രീക് എന്ന പേരിലാണ് ഹാഫിസ് സയ്യിദിന്റെ ജമാഅത്തുദ്ദവ മത്സരത്തിനിറങ്ങിയത്. സയിയ്യിദിന്റെ മകൾ തൽഹ സയ്യിദും മത്സര രംഗത്തുണ്ടായിരുന്നു. മരുമകൻ ഖാലിദ് വലീദും മത്സരച്ചെങ്കിലും പരാജയപ്പെട്ടു.

അതേസമയം തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ തെഹ് രീകെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇമ്രാന്റെ പാർട്ടിയായ പിടിഐക്ക് 113 സീറ്റുകൾ ലഭിച്ചു. കേവല ഭൂരിപക്ഷത്തിനായി 137 സീറ്റുകളാണ് വേണ്ടത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *