ഹജ്ജ് അപേക്ഷ സമർപ്പണം നാളെ അവസാനിക്കും

Loading...
  • 4
    Shares

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി വഴി ഹജ്ജിന് പോകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷകളുടെ എണ്ണത്തിൽ വൻകുറവാണ് അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചവരെ 24,078 അപേക്ഷകളാണ് ഹജ്ജ് ഹൗസിലെത്തിയത്. ഇന്ത്യയുടെ ഹജ്ജ് കോട്ട 1,25,000 ആണെങ്കിലും ഇതുവരെ ഒരുലക്ഷത്തോളം അപേക്ഷകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.
നറുക്കെടുപ്പില്ലാതെ അവസരംലഭിക്കുന്ന റിസർവ് എ വിഭാഗത്തിൽ 776 അപേക്ഷകളാണുള്ളത്. 70 വയസ്സിനു മുകളിലുള്ളവർക്കും സഹായിക്കുമാണ് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരംനൽകുന്നത്.
45 വയസ്സിനുമുകളിൽ, മെഹറമില്ലാത്ത വനിതകളുടെ സംഘങ്ങളിലായി 936 പേർ അപേക്ഷനൽകിയിട്ടുണ്ട്. ബാക്കിയുള്ള 22,366 പേരും പൊതുവിഭാഗത്തിലാണ്. അഞ്ചാംവർഷക്കാർക്കുണ്ടായിരുന്ന സംവരണം പിൻവലിച്ചതും സാമ്പത്തികപ്രതിസന്ധിയും ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയതിനെത്തുടർന്ന് ചെലവ് കൂടിയതുമെല്ലാമാണ് അപേക്ഷകർ കുറയാൻ കാരണം. മുൻവർഷങ്ങളിലെല്ലാം അപേക്ഷാ സമയപരിധി ഒരുതവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടിനൽകാറുണ്ട്.
അപേക്ഷകൾ അയയ്ക്കാൻ താൽപര്യമുള്ളവർ എത്രയും വേഗം ഏതെങ്കിലും അക്ഷയ സെന്ററുകളിലോ ഹജ്ജ് ഹെൽപ് ഡെസ്‌ക്കുകളിലോ ബന്ധപ്പെടേണ്ടതാണ്.
അപേക്ഷയോടൊപ്പം കരുതേണ്ടത്:

1. പാസ്‌പോർട്ട്.
2. ആധാർ കാർഡ്
3. ബാങ്ക് പാസ്ബുക്ക്
4. 41 രൂപയുടെ തപാൽ സ്റ്റാമ്പ്
4. ഒരു ഫോട്ടോ

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക: ജസിൽ തോട്ടത്തിക്കുളം. മലപ്പുറം ജില്ലാ ട്രെയിനർ. കേരള സ്‌റ്റേറ്റ് ഹജ്ജ് കമ്മിറ്റി: ഫോൺ 9446607973Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *