ഒസാമയുടെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി അമേരിക്ക

അൽ ഖ്വയ്ദ നേതാവും ഒസാമ ബിൻ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി അമേരിക്ക. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഹംസ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഹംസ കൊല്ലപ്പെട്ടതായി ഓഗസ്റ്റിൽ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അമേരിക്കൻ ഭരണകൂടം ഇത് സ്ഥിരീകരിച്ചിരുന്നില്ല. വേൾഡ് ട്രേഡ് സെന്റർ ആക്രമണവാർഷികം വരെ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

ഒസാമയുടെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. 20 മക്കളിൽ പതിനഞ്ചാമത്തെയാളുമാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഹംസ ബിൻ ലാദനെ അൽ ഖൈ്വയ്ദ നേതൃത്വത്തിലേക്ക് ഉയർത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *