അവർ ആരോഗ്യത്തോടെ ഇരിക്കുന്നു; ഗുഹയിൽ നിന്ന് രക്ഷപ്പെട്ടവരുടെ ആദ്യ ദൃശ്യങ്ങൾ

  • 36
    Shares

തായ്‌ലാൻഡിലെ താം ലുവാങ് നാം ഗുഹയിൽ നിന്ന് രക്ഷപ്പെട്ട പന്ത്രണ്ട് കുട്ടികളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചിയാങ് റായിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. മാസ്‌ക് ധരിച്ചാണ് കുട്ടികൾ കഴിയുന്നത്. ക്യാമറക്ക് നേരെ സന്തോഷത്തോടെ ഇവർ കൈ വീശിക്കാണിക്കുന്നതും ദൃശ്യങ്ങളിൽ നിന്നു കാണാം. കുട്ടികൾക്ക് മാനസികാഘാതങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ പറഞ്ഞു

ഏഴ് ദിവസത്തിന് ശേഷമാകും കുട്ടികൾ വീട്ടിലേക്ക് മടങ്ങുക. വീട്ടിലെത്തിയാലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *