ഇദയ് ചുഴലിക്കാറ്റിൽ മൊസംബിക്കിലും സിംബാബ്‌വെയിലുമായി 1500 പേർ മരിച്ചതായി റിപ്പോർട്ട്

  • 7
    Shares

മൊസംബിക്കിലും സിംബാബ്‌വെയിലുമായി വീശിയടിച്ച ഇദയ് ചുഴലിക്കാറ്റിൽ മരണസംഖ്യ 1500 കടന്നതായി റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ 84 ആണെങ്കിലും ആയിരങ്ങൾ മരിച്ചിരിക്കാമെന്ന് മൊസംബിക് പ്രസിഡന്റ് ഫിലിപി ന്യൂസി പറയുന്നു.

170 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് സകലതും നശിപ്പിച്ചാണ് കടന്നുപോയത്. ഒരു പ്രദേശം തന്നെ അപ്പാടെ നശിച്ചുപോയ സ്ഥിതിയുമുണ്ടായി. കാറ്റിന് പിന്നാലെ പേമാരിയും ഉരുൾപൊട്ടലും വന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുകയായിരുന്നു.

26 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായി യു എൻ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *