കാശ്മീർ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കണം; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും ഇമ്രാൻ ഖാൻ

  • 21
    Shares

രാജ്യത്തെ സേവിക്കുക എന്ന പ്രാർഥന സഫലമായെന്ന് തെഹ് രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പാക്കിസ്ഥാന് പുതുയുഗപ്പിറവിയാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ചില ഭീകരാക്രമണങ്ങൾ നടന്നുവെങ്കിലും തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോട് നന്ദി പറയുന്നു. ദാരിദ്ര്യത്തോട് നമുക്ക് പൊരുതേണ്ടതുണ്ട്. നമുക്ക് മുന്നിലെ വലിയ ഉദാഹരണം ചൈനയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു

ഇന്ത്യയുമായി നല്ലൊരു ബന്ധം മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. നല്ല വ്യാപാര ബന്ധങ്ങൾ സൂക്ഷിക്കേണ്ടതാണ്. കാശ്മീർ പ്രശ്‌നം മേശക്ക് ഇരുവശവും ഇരുന്ന് ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ഇന്ത്യ മുന്നോട്ടു വരികയാണെങ്കിൽ സംസാരിച്ച് തീർക്കാമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *