ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം കാണാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും

  • 16
    Shares

ഏഷ്യാ കപ്പിൽ ദുബൈയിൽ ഇന്ന് നടക്കുന്ന ഇന്ത്യ-പാക് മത്സരം കാണാനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും എത്തും. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം തന്റെ ആദ്യ വിദേശപര്യടനത്തിനായി സൗദിയിലാണ് ഇമ്രാൻ ഖാനുള്ളത്.

1992 ലോകകപ്പ് പാക്കിസ്ഥാന് നേടിക്കൊടുത്ത നായകനാണ് ഇമ്രാൻ ഖാൻ. അദ്ദേഹം വരുന്നത് ഇന്നത്തെ മത്സരത്തിൽ പാക്കിസ്ഥാന് ഗുണം ചെയ്യുമെന്ന് പാക് നായകൻ സർഫ്രാസ് അഹമ്മദ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *