ഇന്തോനേഷ്യയിൽ സുനാമിയിൽ മരിച്ചവരുടെ എണ്ണം 281 ആയി; ആയിരത്തോളം പേർക്ക് പരുക്ക്

  • 10
    Shares

ഇന്തോനേഷ്യയിൽ സുനാമിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. സുനാമിക്ക് കാരണമായ അഗ്നിപർവത സ്‌ഫോടനം നടന്ന അനക് ക്രാക്കത്തോവയിൽ നിന്ന് വീണ്ടും പുകയും ചാരവും പുറത്തുവരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. വീണ്ടുമൊരു സുനാമിയും സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് ജനങ്ങൾ

തീരവാസികളോട് പ്രദേശം വിട്ടുപോകാൻ സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വീണ് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത മേഖലകളിലെ പല സ്ഥലങ്ങളിലേക്കും എത്താൻ സാധിച്ചിട്ടില്ല. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *