ഇന്തോനേഷ്യയിലെ സുനാമിയിൽ മരണസംഖ്യ 429 ആയി; ഇരുന്നൂറോളം പേരെ കാണാതായി

  • 11
    Shares

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 429 ആയി. 1600ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 150 പേരെ കാണാതായി. തകർന്ന കെട്ടിടാവിശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

ക്രാക്കത്തോവ അഗ്നിപർവതത്തിന് സമീപമുള്ള അനക് ക്രാക്കതോവയാണ് പൊട്ടിച്ചെറിച്ചത്. ഇതിന് പിന്നാലെ സമുദ്രാന്തർഭാഗത്തുണ്ടായ മാറ്റങ്ങളാമ് സുനാമിക്ക് വഴിവെച്ചത്. തിരമാലകൾ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *