ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ സുനാമി; മരണസംഖ്യ ആയിരം കടന്നേക്കും

  • 13
    Shares

ഇന്തോനേഷ്യയെ തകർത്ത സുനാമിയിൽ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് അധികൃതർ. 832 പേർ മരിച്ചതായാണ് ഇന്നലെ അധികൃതർ അറിയിച്ചത്. അതേസമയം നൂറുകണക്കിനാളുകൾ തകർന്ന കെട്ടിടാവിശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

സുനാമി തിരകൾ ആഞ്ഞടിച്ച പാലു ദ്വീപിലുണ്ടായിരുന്നവരാണ് മരിച്ചവരിൽ ഏറെയും. സുനാമി മുന്നറിയിപ്പ് ആദ്യം നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത അധികൃതരുടെ നടപടിയാണ് ദുരന്തത്തിന്റെ ആക്കം വർധിപ്പിച്ചത്. റോഡുകളും പാലങ്ങളും തകർന്ന അവസ്ഥയിലാണ്. വൈദ്യുതി-വാർത്താ വിനിമയ ബന്ധങ്ങൾ ഇല്ലാതായി. ഭക്ഷണസാധനങ്ങൾ കിട്ടാനില്ല. കുടിവെള്ളം പോലും ഇല്ലാത്ത അത്രയും ദയനീയമായ അവസ്ഥയാണ് ദുരന്തമേഖലയിലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *