ഇന്തോനേഷ്യയിൽ സുനാമിയിൽ മരണസംഖ്യ 832 ആയി
ഇന്തോനേഷ്യയിൽ സുലവോസി ദ്വീപിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. 700 ഓളം പേർക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്ന് തന്നെയാണ് അധികൃതർ പറയുന്നത്.
സുലവോസിയിലെ ഡെങ്കോല നഗരത്തിന് 56 കിലോമീറ്റർ അകലെയുള്ള ദ്വീപിൽ ഭൂമിക്ക് 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നാണ് സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. പാലു നഗരത്തിൽ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിവരാണ് അപകടത്തിൽ പെട്ടവരിലേറെയും
രക്ഷാപ്രവർത്തനം തുടരുകയാണ്. പല പ്രദേശങ്ങളിലേക്കും ഇപ്പോഴും എത്തിച്ചേരാൻ സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വാർത്താ വിനിമയ ബന്ധങ്ങളും ഗതാഗതവും പൂർണമായും തകരാറിലായി.