ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക

Loading...
  • 13
    Shares

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക. ഇതുപാലിക്കാത്ത രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനെതിരെയുള്ള വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികൾക്കും ബാധകമാണെന്നും യു എസ് ആഭ്യന്തര മന്ത്രാലം പറഞ്ഞു

ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നീക്കം ഇതിലൂടെ തടസ്സപ്പെടുകയാണ്. ഇതാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.

ഇറക്കുമതിയുടെ അളവ് ഇപ്പോൾ മുതൽ രാജ്യങ്ങൾ കുറച്ച് തുടങ്ങണമെന്നും നവംബർ നാലോടെ പൂർണമായും അവസാനിപ്പിക്കണമെന്നും യു എസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇന്ത്യയുമായി അടുത്താഴ്ച നടക്കാനിരിക്കുന്ന മന്ത്രിതല ചർച്ചയിൽ അമേരിക്ക ഈ ആവശ്യം ഉന്നയിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *