ഇസ്ലാമിക് സ്‌കൂളിന്റെ മറവിൽ കുട്ടികളടക്കം 500 പേരെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു; പോലീസെത്തി മോചിപ്പിച്ചു

മുസ്ലിം മതപഠനത്തിന്റെ പേര് പറഞ്ഞ് 500 പേരെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. നൈജീരിയയിലെ കഡ്യൂനയിലെ ഇസ്ലാമിക് സ്‌കൂളിലാണ് സംഭവം. ഇതിൽ പലരും ലൈംഗികാതിക്രമത്തിന് ഇരയായി. പോലീസ് നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്താകുന്നത്. തടവിലിട്ടിരുന്ന എല്ലാവരെയും പോലീസ് മോചിപ്പിച്ചു

അഞ്ച് വയസ്സു മുതൽ പ്രായമുള്ള നൂറിലധികം കുട്ടികളും കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരെ ചങ്ങലക്കിട്ടാണ് പീഡിപ്പിച്ചിരുന്നത്. അടിമകളായാണ് ഇവരെ കണക്കാക്കിയിരുന്നു. ക്രൂരമായ മർദനത്തിന് പുറമെ ഭക്ഷണം നൽകാതിരിക്കലും പതിവായിരുന്നു.

വടക്കൻ നൈജീരിയയിൽ നിന്നുള്ളവരാണ് ബന്ദികളിലേറെയും. മതപഠനത്തിനെന്ന പേരിലാണ് ഇവരെ ഇവിടെ എത്തിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *