ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി; മസൂദ് അസറിന് പകരം ഇളയ സഹോദരൻ തലപ്പത്ത്

പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പേരു മാറ്റി പുതിയ നേതൃത്വത്തിന് കീഴിൽ. മജ്‌ലിസ് വുരാസ ഇ ഷഹുദ ജമ്മു വാ കാശ്മീർ എന്നാണ് പുതിയ പേര്. ജമ്മു കാശ്മീരിലെ രക്തസാക്ഷികളുടെ പിന്തുടർച്ചക്കാരുടെ സംഗമം എന്നാണ് ഇതിന്റെ അർഥം.

ജെയ്‌ഷെ മുഹമ്മദിന്റെ പതാകയിൽ അൽ ഇസ്ലാം എന്നാണ് എഴുതിയത് അൽ ജിഹാദ് എന്നാക്കി മാറ്റി. മസൂദ് അസർ അസുഖബാധിതനായതിനാൽ ഇളയ സഹോദരനാകും ഇനി സംഘടനയെ നയിക്കുക.

ബാലാകോട്ടിലെ ഇന്ത്യൻ വ്യോമസേനാ ആക്രമണത്തിന് പിന്നാലെ മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകൾ തടസ്സപ്പെട്ടു. ഇതോടെയാണ് പേരും രൂപവും പുതിയ നേതൃത്വവും വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *