ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

  • 5
    Shares

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ഗുരുതര രോഗം ബാധിച്ച് ചികിത്സയിലെന്ന് റിപ്പോർട്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത അത്രയും അവശനായ നിലയിലാണ് അസർ ഇപ്പോഴുള്ളതെന്നും സംഘടനയുടെ ചുമതലകൾ സഹോദരങ്ങളായ റൗഫ് അസ്‌കറിനും അതർ ഇബ്രാഹിമിനും കൈമാറിയതായും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നു

പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് മസൂദ് അസർ. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി നട്ടെല്ലിനും വൃക്കയ്ക്കും ബാധിച്ച രോഗത്തെ തുടർന്ന് റാവൽപിണ്ടി സൈനിക ആശുപത്രിയിൽ ഇയാൾ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളിൽ ഏറ്റവും അപകടകാരിയായാണ് മസൂദിനെ കണക്കാക്കുന്നത്. ഇന്ത്യൻ ജയിലിൽ ആയിരുന്ന മസൂദിനെ 1999ൽ കാണ്ഡഹാർ വിമാന റാഞ്ചലിനെ തുടർന്നാണ് മോചിപ്പിച്ചത്. ഇയാളെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള യു എന്നിന്റെ ശ്രമങ്ങളെ ചൈന എതിർത്തിരുന്നു. 2001 പാർലമെന്റ് ആക്രമണം, 2005 അയോധ്യ ആക്രമണം തുടങ്ങി നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലും ഇയാളുടെ പങ്കുണ്ടെന്നാണ് കരുതുന്നത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *