ജാലിയൻവാലാബാഗ് കൂട്ടക്കൊലപാതകത്തിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ; നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

Loading...
  • 20
    Shares

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയാണ് ഖേദം പ്രകടിപ്പിച്ചത്. പാർലമെന്റിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കൂട്ടക്കൊലപാതകത്തിൽ നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലപാതകം. 1919ന് പഞ്ചാബിലെ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒത്തുകൂടിയവർക്ക് നേരെ ബ്രിട്ടീഷ് സൈന്യം നിറയൊഴിക്കുകയായിരുന്നു. 1650 റൗണ്ട് പട്ടാളക്കാർ വെടിയുതിർത്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം 379 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ മരണസംഖ്യ ആയിരത്തിലുമേറെയാണ്.

ജനറൽ ഡയറാണ് സൈന്യത്തെയും കൊണ്ട് ജാലിയൻവാലാബാഗിലേക്ക് മാർച്ച് നടത്തിയതും വെടിവെക്കാൻ ഉത്തരവിട്ടതും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട സംഭവമായിരുന്നുവിത്. ഇതിലാണ് ഇപ്പോൾ ആ രാജ്യം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *