ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം: ന്യൂസിലാൻഡിൽ തോക്കുകളുടെ വിൽപ്പന നിരോധിച്ചു

  • 20
    Shares

ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസിലാൻഡിൽ തോക്കുകളുടെ വിൽപ്പന നിരോധിച്ചു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വിൽപ്പന അടിയന്തരമായി നിരോധിച്ചു കൊണ്ട് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഉത്തരവിട്ടു.

നിരോധനം നിലവിൽ വരുന്നതോടെ പുതിയതായി തോക്കുകൾ വാങ്ങുന്നതിന് പ്രത്യേക അനുമതി വേണ്ടതായി വരും. നിലവിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾക്കും നിരോധനം ബാധകമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനങ്ങളുടെ പക്കലുള്ള തോക്കുകൾ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തിരികെ നൽകുന്ന തോക്കുകൾക്ക് സർക്കാർ പണം നൽകും. സമയപരിധി അവസാനിച്ചും മടക്കി നൽകിയില്ലെങ്കിൽ പിഴയും തടവും അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *