വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ ഇക്വഡോർ എംബസിയിൽ കയറി ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു

  • 15
    Shares

ഏഴ് വർഷത്തോളമായി ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്ന വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കയറിയാണ് പോലീസ് അസാഞ്ചിനെ പിടികൂടിയത്. ഇക്വഡോർ സർക്കാരിന്റെ അനുമതിയോടെയാണ് അറസ്‌റ്റെന്ന് ലണ്ടൻ പോലീസ് അറിയിച്ചു. അസാഞ്ചിന് അഭയം നൽകാനുള്ള തീരുമാനം പിൻവലിച്ചതായി ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറിനോയും പറഞ്ഞു.

പ്രതിരോധ രഹസ്യരേഖകൾ പുറത്തുകൊണ്ടുവന്നതിലൂടെ ലോകശ്രദ്ധയാകർഷിച്ചതാണ് വിക്കിലീക്‌സ്. 2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകൾ അടക്കം നിരവധി വിവരങ്ങൾ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. പലതവണ നിരോധിച്ചെങ്കിലും പല ഇന്റർനെറ്റ് വിലാസങ്ങളിൽ ഇത് പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് അമേരിക്ക അസാഞ്ചിനെ പിടികൂടാൻ വിവിധ രാജ്യങ്ങളുടെ സഹായം തേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *