കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്ന പാക്കിസ്ഥാന് തിരിച്ചടി. കോടതിയിൽ പോയിട്ടും കാര്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകി. ഇന്ത്യക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് സമിതി നൽകിയ റിപ്പോർട്ട്
കാശ്മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം നേരത്തെ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗൂട്ടാറെസും തള്ളിയിരുന്നു. മനുഷ്യാവകാശ കൗൺസിലിലും പാക്കിസ്ഥാന് വിഷയത്തിൽ തിരിച്ചടി നേരിട്ടിരുന്നു.
ഇന്ന് പാക് ആധീന കാശ്മീരിൽ ഇമ്രാന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഒമ്പത് ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് മോദി കാശ്മീരികളെ അടിച്ചമർത്തുകയാണെന്ന് ഇമ്രാൻ ആരോപിച്ചു. മോദി ഹിറ്റ്ലറുടെ നയം സ്വീകരിക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു