കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നയതന്ത്ര യുദ്ധം; ഉഭയകക്ഷി വ്യാപാരം നിർത്തിവെച്ചു

Loading...

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടിക്ക് പിന്നാലെ ഇന്ത്യയുമായി നയതന്ത്ര യുദ്ധം ആരംഭിച്ച് പാക്കിസ്ഥാൻ. നയതന്ത്രബന്ധം തരം താഴ്ത്താനും ഉഭയകക്ഷി വ്യാപാരം നിർത്തിവെക്കാനും പാക്കിസ്ഥാൻ തീരുമാനിച്ചു

ബുധനാഴ്ച വൈകുന്നേരം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ജമ്മു കാശ്മീരിലെയും നിയന്ത്രണ രേഖയിലെയും സാഹചര്യം വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യൻ നടപടിക്കെതിരെ യു എന്നിനെയും രക്ഷാ സമിതിയെയും സമീപിക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുനപ്പരിശോധിക്കും. കാശ്മീർ ജനതക്കുള്ള ഐക്യദാർഢ്യദിനമായി ഓഗസ്റ്റ് 15 കരിദിനമായി ആചരിക്കുമെന്നും ഇമ്രാൻ ഖാന്റെ ഓഫീസ് അറിയിച്ചു.

ഇന്ത്യയിലെ പാക് സ്ഥാനപതിയെ തിരിച്ചുവിളിക്കാനും പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കാനും തീരുമാനമായെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. സൈന്യത്തോട് ജാഗ്രത പാലിക്കാനും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *