തദ്ദേശീയരുമായുള്ള പ്രശ്‌നത്തെ തുടർന്ന് കസഖ്സ്ഥാനിലെ എണ്ണപ്പാടത്ത് 150ഓളം ഇന്ത്യൻ തൊഴിലാളികൾ കുടുങ്ങി; കൂട്ടത്തിൽ അമ്പതോളം മലയാളികളും, വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു

കസഖ്സ്ഥാനിലെ എണ്ണപ്പാടത്ത് തദ്ദേശീയരും തൊഴിലാളികളും തമ്മിൽ സംഘർഷം. ഇതോടെ 150ലേറെ ഇന്ത്യക്കാർ എണ്ണപ്പാടത്ത് കുടുങ്ങി. കുടുങ്ങിയവരിൽ 50ഓളം പേർ മലയാളികളാണെന്നും റിപ്പോർട്ടുകളുണ്ട്.

ടെങ്കിസ് എണ്ണപ്പാടത്താണ് സംഭവം. ലബനീസ് തൊഴിലാളി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലിയാണ് സംഘർഷം തുടങ്ങിയത്. എണ്ണപ്പാടത്ത് കുടുങ്ങിയതോടെ സഹായം അഭ്യർഥിച്ച് തൊഴിലാളികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

തൊഴിലാളികളെ ബസിൽ എണ്ണപ്പാടത്ത് നിന്ന് പുറത്തെത്തിക്കാനുള്ള നീക്കവും തടസ്സപ്പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *