ഖഷോഗ്ജിയെ വധിക്കാൻ ഉത്തരവിട്ടത് മുഹമ്മദ് ബിൻ സൽമാനെന്ന് സിഐഎ

Loading...
  • 6
    Shares

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി സിഐഎ. അസോയിയേറ്റ് പ്രസാണ് സിഐഎയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. ഖഷോഗ്ജിയെ തുർക്കിയിലെ സൗദി കോൺസുലേറ്റിലേക്ക് പറഞ്ഞുവിട്ടത് മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനും അമേരിക്കൻ അംബസിഡറുമായ ഖാലിദ് ബിൻ സൽമാനാണെന്ന് സിഐഎയെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നു

ഖഷോഗ്ജിയെ ഖാലിദ് വിളിച്ചത് മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ്. എന്നാൽ ഖഷോഗ്ജിയെ വധിക്കാനുള്ള നീക്കം ഖാലിദിന് അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ ചെറിയ കാര്യങ്ങളിൽ പോലും കൈ കടത്തുന്ന മുഹമ്മദ് അറിയാതെ ഖഷോഗ്ജിയുടെ കൊലപാതകം നടക്കില്ലെന്നാണ് സിഐഎ പറയുന്നത്. കൊലപാതക ശേഷം കൊല നടത്തിയ സംഘത്തിലെ അംഗം മുഹമ്മദിന്റെ അടുത്ത അനുയായി സൗദി അൽ ഖഹ്താനിയെ വിളിച്ച് കാര്യമറിയിച്ച ഓഡിയോ റെക്കോർഡും സിഐഎ പരിശോധിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *