കണ്ടാമൃഗത്തെ പിടിക്കാൻ പോയ വേട്ടക്കാരനെ ആന ചവിട്ടിക്കൊന്നു, ശരീരം സിംഹം ഭക്ഷിച്ചു

  • 17
    Shares

ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ കണ്ടാമൃഗത്തെ വേട്ടയാടാൻ പോയ ആളെ ആന ചവിട്ടിക്കൊന്നു. ഇയാളുടെ മൃതദേഹം സിംഹങ്ങൾ ഭക്ഷിക്കുകയും ചെയ്തു. അഞ്ച് പേരടങ്ങുന്ന വേട്ടക്കാരുടെ സംഘമാണ് കണ്ടാമൃഗ വേട്ടക്കായി കാട്ടിൽ പ്രവേശിച്ചത്. എന്നാൽ ഇവരിൽ നാല് പേർക്ക് മാത്രമേ തിരിച്ചെത്താൻ സാധിച്ചുള്ളു

ആനയുടെ ആക്രമണത്തിൽ മരിച്ച വേട്ടക്കാരന്റെ മൃതദേഹം സംഘം റോഡ് വരെ കൊണ്ടുവന്നിരുന്നു. എന്നാൽ പെട്ടെന്നെത്തിയ സിംഹക്കൂട്ടം ഇത് വലിച്ചെടുത്ത് കൊണ്ട് പോകുകയായിരുന്നു. മൃതദേഹത്തിനായി പാർക്കിൽ പരിശോധന നടത്തിയ പോലീസിന് തലയോട്ടിയും വസ്ത്രങ്ങളും മാത്രമാണ് കണ്ടെത്താനായത്.

രക്ഷപ്പെട്ട നാല് വേട്ടക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ആയുധങ്ങളും പിടിച്ചെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *