കുൽഭൂഷൺ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു

ഇന്ത്യയുടെ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നിതീന്യായ കോടതി തടഞ്ഞു. ചാരപ്രവൃത്തി ആരോപിച്ച് പാക് സൈനിക കോടതിയാണ് കുൽഭൂഷണ് വധശിക്ഷ വിധിച്ചത്. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അന്താരാഷ്ട്ര കോടതിയിൽ നിന്നും ഇന്ത്യക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്.

2017ലാണ് കുൽഭൂഷൺ യാദവിനെ ബലൂചിസ്ഥാനിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. പാക് സൈനിക കോടതി വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നിതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അന്തിമ തീരുമാനം വരുന്നതുവരെ വധശിക്ഷ നേരത്തെ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തിരുന്നു.

പാക്കിസ്ഥാൻ വിയന്ന കരാർ ലംഘിച്ചതായി കോടതി കുറ്റപ്പെടുത്തി. ജഡ്ജിംഗ് പാനലിലെ 16 പേരിൽ 15 പേരും ഇന്ത്യക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *