വിലങ്ങുതടിയായി കാലവർഷം; നാല് പദ്ധതികളുമായി രക്ഷാപ്രവർത്തകർ

  • 30
    Shares

തായ്‌ലാൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ടുപോയ പന്ത്രണ്ട് കുട്ടികളെയും ഫുട്‌ബോൾ പരിശീലകനെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി രക്ഷപ്രവർത്തകർ. രക്ഷാപ്രവർത്തനത്തിന് കാലവർഷം വിലങ്ങുതടിയായേക്കുമെന്നാണ് ആശങ്ക. തായ്‌ലാൻഡിന്റെ വടക്കൽ മേഖലയിൽ ഒരാഴ്ചക്കകം കാലവർഷം ശക്തമാകുമെന്നാണ് പ്രവചനം

മഴ നിലയ്ക്കണമെങ്കിൽ ഒക്ടോബർ വരെ കാത്തുനിൽക്കണം. ്അതുവരെ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ അടക്കം കുട്ടികളിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും കാലവർഷത്തിന് മുമ്പ് തന്നെ കുട്ടികളെ പുറത്തെത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ്അതിവിദഗ്ധരായ നീന്തൽ സംഘത്തിന് പോലും ഒമ്പത് ദിവസം വേണ്ടിവന്നു കുട്ടികളുടെ അടുത്തെത്താൻ.

ഗുഹാകവാടത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് കുട്ടികളെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഗുഹയ്ക്കുള്ളിലെ ഏറെ ഭാഗവും ഇന്നേ വരെ മനുഷ്യരാരും കടന്നു ചെല്ലാത്തതാണ്. ഇതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആളെ അപായപ്പെടുത്തുന്ന തരത്തിലുള്ള വെള്ളക്കെട്ടുകളും കുഴികളും ഗുഹയ്ക്കുള്ളിലുണ്ട്.

നാല് വഴികളാണ് കുട്ടികളെ പുറത്ത് എത്തിക്കാൻ രക്ഷാപ്രവർത്തകർ തയ്യാറാക്കുന്നത്. കുട്ടികളെയും അധ്യാപകരെയും ഡൈവിംഗ് പരിശീലിപ്പിക്കുക. ഇത് വഴി കുട്ടികളെ ഡൈവ് ചെയ്ത് പുറത്തെത്തിക്കാനാകുമോയെന്ന് നോക്കുക.

രണ്ടാമത്തെ പദ്ധതി ഗുഹയിൽ നിന്ന് പരമാവധി വെള്ളം പമ്പ് ചെയ്ത് കളയുകയും അതുവഴി കുട്ടികളുടെ രക്ഷാപാത എളുപ്പമാക്കുക എന്നതുമാണ്. മൂന്നാമത്തെ പ്ലാൻ കുട്ടികൾ ഇരിക്കുന്ന ഭാഗത്തിന് മുകളിലായി മലയുടെ ഭാഗത്ത് നിന്ന് താഴേക്ക് അനുയോജ്യമായ വിടവ് സൃഷ്ടിക്കുകയും അതൊരു തുരങ്കമായി വികസിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കുക.

ഇതൊന്നും വിജയിച്ചില്ലെങ്കിൽ കുട്ടികൾക്കുള്ള ഭക്ഷണവും മരുന്നും വെള്ളവും നൽകി ആരോഗ്യവാൻമാരാക്കി നിലനിർത്തുക. അതിനു ശേഷം പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുക. അല്ലെങ്കിൽ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക. ആദ്യത്തെ മൂന്ന് പദ്ധതികൾ വിജയിച്ചില്ലെങ്കിൽ മാത്രമേ നാലാമത്തെ പദ്ധതയിലേക്ക് രക്ഷാപ്രവർത്തകർ കടക്കുകയുള്ളു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *