ഗുഹയ്ക്കുള്ളിലെ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങൽ വിദഗ്ധൻ ശ്വാസംമുട്ടി മരിച്ചു

Loading...
  • 20
    Shares

തായ്‌ലാൻഡിലെ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യത്തിനിടെ രക്ഷാപ്രവർത്തകൻ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു മുങ്ങൽ വിദഗ്ധൻ കൂടിയായ സമാൻ കുനാൻ ശ്വാസ തടസ്സത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചത്.

ഗുഹയ്ക്കുള്ളിൽ ഓക്‌സിജൻ കുറഞ്ഞതാണ് അപകടത്തിന് കാരണം. ഇതിന് പിന്നാലെ ഗുഹയ്ക്കുള്ളിലേക്ക് ഓക്‌സിജൻ പമ്പ് ചെയ്തു തുടങ്ങി. ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയ വഴിയിൽ ചെളിയും വെള്ളം കയറി നിറഞ്ഞതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാകുകയാണ്

കുട്ടികളുടെ കാര്യത്തിൽ കടുത്ത ആശങ്കയാണ് രക്ഷാപ്രവർത്തകർ പങ്കുവെക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് കുട്ടികളെ എങ്ങനെ പുറത്തെത്തിക്കാനാകുമെന്നാണ് ഇവരെ കുഴക്കുന്നത്. ഗുഹയിൽ തങ്ങുന്ന തായ് നാവികസേനയിലെ രണ്ട് മുങ്ങൽ വിദഗ്ധർ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമം ആരംഭിച്ചു.

ഗുഹയിലെ വെള്ളം പമ്പ് ചെയ്തു കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടെ ഇവരെ പുറത്തെത്തിക്കാനുള്ള വഴികൾ ആലോചിക്കുകയുള്ളുവെന്ന് തായ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *