പണത്തിനായി കൈ നീട്ടിയയാളോട് ബാങ്ക് കാർഡും നമ്പറും നൽകി യുവാവ് പറഞ്ഞു; വേണ്ടത് പോയി എടുത്തോളു

  • 300
    Shares

ഭിക്ഷ ചോദിച്ചെത്തിയ ആൾക്ക് ബാങ്ക് കാർഡും പിൻ നമ്പറും കൊടുത്ത ശേഷം പണം പിൻവലിച്ചോളാൻ ആവശ്യപ്പെട്ട് യുവാവ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. യു കെയിലെ ന്യൂകാസ്റ്റിലിലാണ് സംഭവം. നഗരത്തിലെ ബാറിൽ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇവർക്ക് പിന്നിലായി ഇരുന്ന ജാക് ഫദ എന്ന യുവാവ് പകർത്തുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു

ന്യൂ കാസ്റ്റിലിലെ ഹാരിസ് ബാറിൽ സുഹൃത്തുക്കൾക്കൊം ഇരുന്ന യുവാവിന് അരികിലേക്കാണ് അപരിചിതനായ ഒരാൾ പണം ചോദിച്ചെത്തിയത്. ഉടനെ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ ശേഷം പണം പിൻവലിച്ചോളാൻ യുവാവ് അനുമതി നൽകുകയായിരുന്നു. കാർഡുമായി പോയയാൾ 20 പൗണ്ട് പിൻവലിച്ച ശേഷം കാർഡ് തിരികെ യുവാവിന് കൊണ്ടുവന്ന് കൊടുത്തു. ഹസ്തദാനവും നൽകിയ ശേഷമാണ് യുവാവ് പണം ചോദിച്ചുവന്നയാളെ യാത്രയാക്കിയത്.

ബാറിന് സമീപത്തായി വീടില്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന ഒരുപാട് പേരുണ്ടെന്ന് ജാക് ഫദ പറയുന്നു. അവർ എപ്പോഴും പണമാവശ്യപ്പെട്ട് ആളുകളെ സമീപിക്കാറുണ്ട്. അത്തരത്തിലാണ് ഒരാൾ തന്റെ മുന്നിലിരുന്ന യുവാവിനോട് പണം ചോദിച്ചെത്തിയത്. എന്നാൽ കയ്യിൽ പണമില്ലെന്നും കാർഡ് വഴി എടുത്തോളുവെന്നും പറഞ്ഞ് യുവാവ് തന്റെ ബാങ്ക് കാർഡും പിൻ നമ്പറും ഇയാൾക്ക് കൊടുക്കുകയായിരുന്നു. ഇത് കേട്ടതോടെയാണ് താൻ ഫോണെടുത്ത് വീഡിയോ റെക്കോർഡ് ചെയ്തതെന്നും ജാക് ഫദ പറയുന്നു

Homeless man goes up to a group of people and asks for money,the bloke gives him his bank card and PIN number and tells him to take 20 quid for himself.dont dare tell me Newcastle isn’t the greatest place on earth ??

Posted by Jack Fada on Sunday, 17 March 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *