അമേരിക്കയിലെ മാധ്യമസ്ഥാപനത്തിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

  • 6
    Shares

അമേരിക്കയിൽ പ്രാദേശിക മാധ്യമ സ്ഥാപനത്തിൽ വെടിവെപ്പ്. അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മേരിലാൻഡിലെ അന്നാപൊളിസിലാണ് വെടിവെപ്പ് നടന്നത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രാദേശിക പത്രമായ കാപിറ്റൽ ഗസറ്റെയുടെ ഹെഡ് ക്വാർട്ടേഴ്‌സിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം വൈകുന്നേരം 3.30നായിരുന്നു സംഭവം. തോക്കുമായി എത്തിയ അക്രമി ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ വിവരങ്ങളോ വെടി വെക്കാനുള്ള കാരണമോ പോലീസ് പുറത്തുവിട്ടിട്ടില്ല

ഓഫീസിന്റെ ഗ്ലാസ് ഡോർ വെടിവെച്ച് തകർത്ത ശേഷമാണ് ഇയാൾ അകത്തുകയറിയത്. തുടർന്ന് ജീവനക്കാർക്ക് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ചതായി എ പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ മറ്റ് മാധ്യമസ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *