മസൂദ് അസറിന്റെ സ്വത്തുക്കൾ പാക്കിസ്ഥാൻ മരവിപ്പിച്ചു; യാത്രാ വിലക്കും ഏർപ്പെടുത്തി

യു എൻ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ പാക്കിസ്ഥാൻ മരവിപ്പിച്ചു. അസറിന് യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങൾ വാങ്ങുന്നതിൽ നിന്നും വിൽക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി.

മസൂദ് അസറിനെതിരെ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം തന്നെ പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ചൈന എതിർപ്പ് പിൻവലിച്ചതോടെയാണ് മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം രക്ഷാസമിതിയിൽ പാസായത്. മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസും മരവിപ്പിച്ചിട്ടുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *