ഒസാമ ബിൻ ലാദന്റെ മകൻ രക്ഷാസമിതി കരിമ്പട്ടികയിൽ; യാത്രാവിലക്ക് നിലവിൽ വന്നു, സ്വത്തുക്കൾ മരവിപ്പിക്കും

  • 15
    Shares

അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ആഗോള ഭീകരൻമാരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ഹംസ ബിൻ ലാദന് യാത്രാ വിലക്ക് നിലവിൽ വന്നു. ആയുധങ്ങൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല. സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യും.

അൽ ഖ്വയ്ദയുടെ നേതൃസ്ഥാനത്തേക്ക് അയ്മൻ അൽ സവാഹിരിക്ക് ശേഷം ഹംസ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഒസാമയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യണമെന്ന് ഇയാൾ ആഹ്വാനം ചെയ്യുന്ന വീഡിയോ ഓഡിയോ സന്ദേശം യു എസ് പുറത്തുവിട്ടിരുന്നു. ഹംസയെ കുറിച്ച് വിവരം നൽകുന്നയാൾക്ക് അമേരിക്ക ഏഴ് കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *